ഉത്തർപ്രദേശിൽ സ്‌കൂളുകളിൽ ക്രിസ്മസ് അവധിയില്ല; വാജ്‌പേയി ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം

ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി

Update: 2025-12-22 12:26 GMT
Editor : rishad | By : Web Desk

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് ക്രിസ്മസ് ദിനം അവധിയില്ല. സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷം ഈ ദിവസം സ്കൂളുകളിൽ നടത്തും. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. 

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News