ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചു

ഇർഫാൻ ഹബീബിന് നേരെ അതിക്രമമുണ്ടായ സാഹചര്യത്തിലാണ് വിലക്ക്

Update: 2026-02-17 13:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല കാമ്പസിനുള്ളില്‍ പൊതുയോഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒരു മാസത്തേക്ക് കര്‍ശന വിലക്ക്. കാമ്പസിനുള്ളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചു. മുദ്രാവാക്യം വിളിക്കുന്നതും പ്രസംഗങ്ങള്‍ നടത്തുന്നതും തടഞ്ഞുവെച്ചു. ഇര്‍ഫാന്‍ ഹബീബിന് നേരെ അതിക്രമമുണ്ടായ സാഹചര്യത്തിലാണ് വിലക്ക്.

പൊതുയോഗങ്ങള്‍ക്കും റാലി, ധര്‍ണ, പ്രതിഷേധപരിപാടികള്‍ തുടങ്ങിയവക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതില്‍ കൂടുതലാളുകളോ പേര്‍ കാമ്പസിനകത്ത് കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. അപകടകരമായ ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ കയ്യില്‍ കരുതുന്നതും പൊതുസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുമാസത്തേക്ക് വിലക്കാണുള്ളത്.

നേരത്തെ, പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആക്രമണശ്രമം നടന്നിരുന്നു. സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ബാനറിന് പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകുട്ടയും എറിഞ്ഞത്. ആക്രമണശ്രമത്തിന് ശേഷവും പരിപാടി തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാലയില്‍ വിലക്കേര്‍പ്പെടുത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News