'ബ്ലാക്ക് ബോക്സ് കത്തി നശിച്ചോ?': ബാരാമതി വിമാനാപകടത്തിൽ ചോദ്യവുമായി സഞ്ജയ് റാവത്ത്

'20 വർഷങ്ങൾക്ക് ശേഷവും ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ അജിത് പവാറിന്റെ വിമാനത്തിലെ ബ്ലാക്ക് ബോക്സ് കത്തിപ്പോയത്രേ. ഇതെങ്ങനെ സാധ്യമാകും?'-സഞ്ജയ് റാവത്ത് ചോദിച്ചു.

Update: 2026-02-17 10:47 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിലേക്ക് നയിച്ച വിമാനാപകടത്തിലെ സാങ്കേതിക പിഴവുകളെ ചോദ്യംചെയ്ത് സഞ്ജയ് റാവത്ത്.  വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കത്തി നശിച്ചത് ദുരൂഹവും ഗുരുതരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ അന്വേഷണം നടത്താൻ പവാർ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് കൂടിയായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. 

'അജിത് പവാറിന്റെ അപകടത്തെക്കുറിച്ച് പുറത്തുവരുന്ന കാര്യങ്ങള്‍ അതീവ ഗൗരവകരമാണ്. ബ്ലാക്ക് ബോക്സ് കത്തിപ്പോയിരിക്കുന്നു. 20 വർഷങ്ങൾക്ക് ശേഷവും ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ അജിത് പവാറിന്റെ വിമാനത്തിലെ ബ്ലാക്ക് ബോക്സ് കത്തിപ്പോയത്രേ. ഇതെങ്ങനെ സാധ്യമാകും?-സഞ്ജയ് റാവത്ത് ചോദിച്ചു. 

Advertising
Advertising

അജിത് പവാറും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ട ബാരാമതി ലിയർജെറ്റ് 45 വിമാനാപകടം വെറുമൊരു അപകടമല്ലെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്നും ആരോപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) നേതാവ് രോഹിത് പവാർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

''രോഹിത് പവാർ ആ കുടുംബത്തിലെ അംഗം കൂടിയാണ്. സാങ്കേതിക കാര്യങ്ങള്‍  അദ്ദേഹത്തിനറിയാം. രോഹിത് പവാർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രാധാന്യമുണ്ട്, ഇക്കാര്യം പവാർ കുടുംബം അന്വേഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരത് ചെയ്യണം. ഈ കാര്യത്തിൽ സർക്കാരിന്റെ ഉദ്ദേശ്യം ശരിയല്ല''- സഞ്ജയ് റാവത്ത് പറഞ്ഞു.

"അജിത് ദാദയുടെ വിമാനാപകടം ഒരു അപകടമായിരുന്നോ അതോ ഗൂഢാലോചനയായിരുന്നോ എന്നാണ് മഹാരാഷ്ട്ര മുഴുവനും ചോദിക്കുന്നത്.  ദാദ എവിടെ നിന്നോ തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്ന ചിലരുണ്ട്. വിമാനത്തിൽ ആറ് പേരുണ്ടായിരുന്നുവെന്നും, അതില്‍ അജിത് ദാദയുടെ മൃതദേഹമല്ലെന്നും ചിലർ പറയുന്നു''- ബാരാമതി വിമാനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാവത്ത് പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News