കര്‍ണാടകയില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 25 മരണം

യാത്രക്കിടെ ഡ്രെെവർക്ക് നിയന്ത്രണം നഷ്ടമായതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു

Update: 2018-11-24 09:35 GMT

കർണാടകയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഇരുപത്തഞ്ചോളം പേർ മരിച്ചു. ബംഗളുരുവിൽ നിന്ന് 105 കി.മി അകലെ ദക്ഷിണ കർണാടകയിലെ മൻഡ്യ എന്നിടത്താണ് അപകടം നടന്നത്. മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടും.

യാത്രക്കിടെ ഡ്രെെവർക്ക് നിയന്ത്രണം നഷ്ടമായതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ബസിനകത്ത് മുപ്പത്തഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിന്റെ വാതിൽ വശം ചേർന്ന് കനാലിലേക്ക് മറിഞ്ഞതിനാൽ യാത്രക്കാർ ബസിനകത്ത് കുടുങ്ങി പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കർഷകർ ഉ‍ടൻ കനാലിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Advertising
Advertising

മരണസംഖ്യ ഉയാരാനാണ് സാധ്യതെയെന്ന് പൊലീസ് പറയുന്നു. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി അന്വേഷണത്തിന് ഉത്തരവിട്ടു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്‍ഡ്യയുടെ ചുമതലയുള്ള മന്ത്രിക്കും, ഡെപ്പ്യൂട്ടി കമ്മീഷണര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Full View
Tags:    

Similar News