മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; ഡൽഹിയിൽ രണ്ടുപേർ അറസ്റ്റിൽ

മൂന്ന് വർഷത്തിനിടെ നിരവധി തവണ ബലാത്സംഗം ചെയ്തതായി ആരോപിച്ച് 18 വയസ്സുകാരി മറ്റൊരാൾക്കെതിരെ പരാതിയുമായെത്തി

Update: 2025-12-26 11:49 GMT

ന്യൂ ഡൽഹി: ഡൽഹിയിലെ സമയ്‍പൂർ ബദ്‌ലിക്ക് സമീപം മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജാ വിഹാറിൽ ബാർബർ ഷോപ്പ് നടത്തുന്ന നരോട്ടം എന്ന നേത (28), സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന, ഋഷഭ് ഝ (26) എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പ്രതികൾ രണ്ടുപേരും ചേർന്ന് ഇരയുടെ വീട്ടിൽ കയറി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഡിസിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

അതേസമയം, വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തവണ ബലാത്സംഗം ചെയ്തതായി ആരോപിച്ച് 18 വയസ്സുള്ള കുട്ടി സുൽത്താൻപുരി പോലീസ് സ്റ്റേഷനിൽ മറ്റൊരാൾക്കെതിരെ പരാതിയുമായെത്തി. ഓട്ടോ ഡ്രൈവറായ യുവാവ് ഒരു മാസം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി കഴിഞ്ഞ ആഴ്ച അറിഞ്ഞതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News