രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

വർധിച്ചത് ഓർഡിനറി ക്ലാസുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും, എ.സി, നോൺ എ.സി ക്ലാസുകൾക്ക് രണ്ടു പൈസയും

Update: 2025-12-26 02:47 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ്, എസി ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ടു പൈസയുമാണ് വര്‍ധിപ്പിച്ചത്.

അതേസമയം 215 കിലോമീറ്റര്‍ വരെ പുതിയ നിരക്ക് ബാധകമല്ല. പുതിയ നിരക്ക് നിലവിൽ വന്നതോടെ 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍- എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും.എന്നാല്‍ 500 കിലോമീറ്റര്‍ ദൂരമുള്ള മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസി, എസി ക്ലാസുകളില്‍ യാത്ര ചെയ്യുമ്പോള്‍ അധികമായി 20 രൂപ നല്‍കേണ്ടി വരും. അതേസമയം സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. 

Advertising
Advertising

ഇന്ന് പുലർച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയത്. ടിക്കറ്റ് തുക വർധിപ്പിച്ചതിലൂടെ യാത്രക്കാരിൽനിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.  

ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിന് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു നിരക്ക് വർധിപ്പിച്ചിരുന്നത്. ജൂലൈ വർധനയിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ-എക്സ്പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News