'ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമം ഗൗരവമായി കാണണം'; ബംഗ്ലാദേശിലെ ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അപലപിച്ച് ഇന്ത്യ

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

Update: 2025-12-26 14:15 GMT

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''വിഷയം ഇന്ത്യ ഗൗരവത്തോടെ തന്നെ പരിഗണിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം നടക്കുന്ന ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ നീതിക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ആഴ്ച മൈമെൻസിങ്ങിൽ ദൈവനിന്ദ ആരോപിച്ച് ദീപ് ദാസ് എന്ന യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി മൃതദേഹം കത്തിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാജ്‌ബോരി ടൗണിലെ പങ്ഷാ ഉപസില്ലയിൽ അമിത് മൊണ്ഡൽ എന്ന യുവാവിനെ അടിച്ചുകൊലപ്പെടുത്തിയിരുന്നു.

ദീപ് ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊഴിലാളികളും വിദ്യാർഥികളും മനുഷ്യാവകാശ സംഘടനകളും ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ പുറത്തും നിരവധി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ദീപ് ദാസിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News