നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര കൃഷിമന്ത്രാലയം പിന്‍വലിച്ചു

നോട്ടുനിരോധനം കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നാണ് സൂചന.

Update: 2018-11-27 11:59 GMT
Advertising

നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര കൃഷിമന്ത്രാലയം പിന്‍വലിച്ചു. ബി.ജെ.പിയില്‍ നിന്നടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രാലയം പിന്‍വലിച്ചത്. നോട്ടുനിരോധനം കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നാണ് സൂചന.

2016 നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടുനിരോധനം കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടി നല്‍കിയെന്നായിരുന്നു കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുനിരോധന സമയത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ശൈത്യകാല വിളകളും വളവും വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെട്ടുവെന്നും, കര്‍ഷക തൊഴിലാളികള്‍ക്ക് ദിവസകൂലി നല്‍കാന്‍ ഭൂവുടമകള്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലൂടെ കൃഷിമന്ത്രാലയം കുറ്റസമ്മതം നടത്തിയിരുന്നു.

നോട്ടുനിരോധനം രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കവേ കഴിഞ്ഞ ആഴ്ചയായിരുന്നു മന്ത്രാലയം പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ വലിയ വിമര്‍ശനം ബി.ജെ.പിയില്‍ നിന്ന് തന്നെ ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‍ലി അധ്യക്ഷനായ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ കൃത്യതയില്ലെന്നും കൃഷിമന്ത്രാലയ സെക്രട്ടറിയുടെ ഒപ്പില്ലാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടിലെ നോട്ട് നിരോധനം സംബന്ധിച്ച കാര്യങ്ങള്‍ വീരപ്പമൊയ്‍ലി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് നോട്ട് നിരോധനം കാര്‍ഷികമേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് മന്ത്രാലയം നിലപാട് മാറ്റിയത്. വിളകളുടെ ഉദ്പാദനമടക്കം മുന്‍വര്‍ഷങ്ങളില്‍ കൂടുകയാണ് ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക ഉത്പ്പാദനങ്ങളുടെ വിലയെ നോട്ട് നിരോധനം ബാധിച്ചില്ലെന്നും പുതിയ റിപ്പോര്‍ട്ടിലൂടെ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധമുയര്‍ത്താനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം.

ये भी पà¥�ें- വരള്‍ച്ച, കൃഷിനാശം, നോട്ടുനിരോധം: കര്‍ഷക ഗതികേട് തുടരുന്നു

ये भी पà¥�ें- നോട്ടുനിരോധം: പച്ചക്കറികള്‍ കെട്ടിക്കിടന്ന് നശിക്കുന്നു

Tags:    

Similar News