‘ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ സംയമനം പാലിക്കണം’ മോദിക്ക് മന്‍മോഹന്‍ സിംങിന്റെ ഉപദേശം

പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തിന് ചേരുന്ന സ്ഥിരതയുള്ള പെരുമാറ്റം മാതൃകയായി അവതരിപ്പിക്കണമെന്നും മന്‍മോഹന്‍ സിംങ് മോദിയോട് ആവശ്യപ്പെട്ടു.

Update: 2018-11-27 06:51 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിന്റെ ഉപദേശം. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ സംയമനം പാലിക്കാന്‍ പരിശീലിക്കണമെന്നാണ് പ്രധാനമന്ത്രിയോടുള്ള മന്‍മോഹന്‍ സിംങിന്റെ നിര്‍ദ്ദേശം.

മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ 'Fables of Fractured Times' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു സിംങിന്റെ വാക്കുകള്‍. മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തിന് ചേരുന്ന സ്ഥിരതയുള്ള പെരുമാറ്റം മാതൃകയായി അവതരിപ്പിക്കണമെന്നും മന്‍മോഹന്‍ സിംങ് മോദിയോട് ആവശ്യപ്പെട്ടു.

Advertising
Advertising

അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 'വളരെ നല്ല' ബന്ധമാണ് കാഴ്ചവെക്കുന്നതെന്നും മന്‍മോഹന്‍ സിംങ് പറഞ്ഞു. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളോട് ഒരു വേര്‍തിരിവും ഉണ്ടായിട്ടില്ലെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News