അഞ്ച് വര്‍ഷം കൊണ്ട് 50 ലക്ഷം തൊഴില്‍; രാജസ്ഥാനില്‍ മോഹന വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ പ്രകടന പത്രിക
സ്ത്രീ സുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബി. ജെ.പി വ്യക്തമാക്കി.
ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ രാജസ്ഥാനില്‍ മോഹന വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. അഞ്ച് വര്‍ഷം കൊണ്ട് 50 ലക്ഷം തൊഴില്‍ എന്നതാണ് പ്രധാന വാഗ്ദാനം. സ്ത്രീ സുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബി. ജെ.പി വ്യക്തമാക്കി. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിന് തുടക്കം കുറിച്ചു.
ജയ്പൂരില്‍ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും മുഖ്യമന്ത്രി വസുന്ധര രാജെയും അടക്കം പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 2013 ലെ പ്രകടന പത്രികയില്‍ നല്‍കിയ 655 വാഗ്ദാനങ്ങളില്‍ 630 എണ്ണവും പാലിച്ചെന്ന് മുഖ്യമന്ത്രി വസുദ്ധര രാജെ അവകാശപ്പെട്ടു. 2018 ലും ഇത് തുടരുമെന്ന് വസുന്ധര പറഞ്ഞു.
അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ അഞ്ചു ലക്ഷം തൊഴിൽ അവസരവും, ഓരോ വര്‍ഷവും പൊതു മേഖലയില്‍ 30,000 തൊഴിൽ അവസരവും സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴിൽ ലഭിക്കാത്ത 21 വയസ് പൂർത്തിയാക്കിയവര്‍ക്ക് 5000 രൂപ തൊഴില്‍ രഹിത വേതനം പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, ആരോഗ്യ പരിശോധന, ലാപ്
ടോപ്പുകൾ തുടങ്ങിയവ ഉറപ്പ് വരുത്തുമെന്നും ബി.ജെ.പി വ്യക്തമാക്കി. അതേ സമയം കാര്‍ഷക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് കര്‍ഷകരെ സ്വാധീനിക്കാനുള്ള കാര്യമായ വാഗ്ദാനം പത്രിയില്‍ ഇല്ല. അടുത്ത മാസം ഏഴിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ്.