രാമക്ഷേത്ര നി‍ർമ്മാണത്തിന് ഓർഡിനൻസ് വേണം; ആര്‍.എസ്.എസ് രഥയാത്ര ഇന്ന്

10 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുക. ഈ മാസം 9 ന് ഡല്‍ഹി രാംലീലാ മൈതാനത്താണ് സമാപനം. 

Update: 2018-12-01 02:12 GMT

അയോധ്യയിൽ രാമക്ഷേത്ര നി‍ർമ്മാണത്തിന് ഉടൻ ഓർഡിനൻസ് വേണമെന്ന ആവശ്യപ്പെട്ട് ആര്‍.എസ്. എസ് ഡല്‍ഹിയില്‍ നടത്തുന്ന സംഘല്‍പ് രഥയാത്ര ഇന്ന് ആരംഭിക്കും. 10 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുക. ഈ മാസം 9 ന് ഡല്‍ഹി രാംലീലാ മൈതാനത്താണ് സമാപനം. അന്നേ ദിവസം വി.എച്ച്.പി യും രാംലീലയില്‍ റാലി നിശ്ചയിച്ചിട്ടുണ്ട്.

യാത്ര ഡല്‍ഹിയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സോ നീക്കം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തതാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.

Tags:    

Similar News