2019 ലോക്സഭാ തെരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ ചുമതലയില്‍; ആരാണ് സുനില്‍ അറോറ ?
സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്തിന്‍റെ പിൻഗാമിയായാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളായ അറോറ ചുമതലയേറ്റത്.
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനില്‍ അറോറ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.പി റാവത്തിന്റെ പിന്‍ഗാമിയായാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ ഒരാളായ അറോറ ചുമതലയേറ്റത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും നടക്കുക. കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സ്ഥാനത്തു നിന്ന് വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അറോറ തെരഞ്ഞെടുപ്പ് കമീഷനില്‍ എത്തുന്നത്.
ആരാണ് സുനില്‍ അറോറ ?
ഓം പ്രകാശ് റാവത്തിന്റെ പിന്‍ഗാമിയാണ് 62കാരനായ സുനില്‍ അറോറ. 2017 ആഗസ്റ്റ് 31 ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിതനായി. സെപ്തംബര്‍ ഒന്നിന് സ്ഥാനമേറ്റു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം വാര്‍ത്താ വിനിമയ പ്രക്ഷേപണവകുപ്പ് തലവനായിരുന്നു. കൂടാതെ ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണ കമ്മീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനില്‍ അറോറ. 1993 മുതല്‍ 98 വരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു. 2005 2009 കാലയളവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി.
ഐ.എ.എസ് സ്വന്തമാക്കുന്നതിന് മുമ്പ് പഞ്ചാബിലെ ജലന്ദര്‍ ഡി.എ.വി കോളജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നു അറോറ.