ബോഡി ഷെയ്മിംങ് പരാമര്‍ശം: ശരദ് യാദവ് അപമാനിച്ചതായി വസുന്ധര രാജെ

ശരദ് യാദവ് തന്നെ അപമാനിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു വസുന്ധര രാജെക്കെതിരായ ശരദ് യാദവിന്റെ..

Update: 2018-12-07 05:30 GMT

ശരദ് യാദവ് തന്നെ അപമാനിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു വസുന്ധര രാജെക്കെതിരായ ശരദ് യാദവിന്റെ ബോഡി ഷെയ്മിംങ് പ്രസ്താവന. വസുന്ധര രാജെക്ക് തടി കൂടിയെന്നും ക്ഷീണിതയായ അവരെ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും ശരദ് യാദവ് പറയുകയുണ്ടായി. തന്നെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്ന് വസുന്ധര രാജെ പറഞ്ഞു.

''വസുന്ധര രാജെയെ വിശ്രമിക്കാന്‍ അനുവദിക്കൂ, അവര്‍ വളരെ ക്ഷീണിതയായിരിക്കുന്നു. വളരെ തടി കൂടിയിരിക്കുന്നു. ആദ്യം അവര്‍ മെലിഞ്ഞിട്ടായിരുന്നു. നമ്മുടെ മധ്യപ്രദേശിന്റെ മകളാണ് അവര്‍.” എന്നായിരുന്നു ശരദ് യാദവിന്റെ പരാമര്‍ശം.

ഇതിനെതിരെയാണ് വസുന്ധര രാജെ രംഗത്തെത്തിയത്. താന്‍ ശരിക്കും അപമാനിതയായെന്നും ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് ശരത് പവാറിന്റെ വാക്കുകളെന്നും ജലന്ധറില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിടെ വസുന്ധരെ രാജെ പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News