മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു
എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
Update: 2018-12-08 04:43 GMT
മഹാരാഷ്ട്രയില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി പ്രശാന്ത് ഹിരയും, മുന്‍ എം.എല്‍.സി അപൂര്‍വ്വ ഹിരയുമാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. ഇരു നേതാക്കളുടെ അനുയായികളുംഎന്‍.സി.പിയില്‍ ചേര്‍ന്നിട്ടുണ്ട്. നാസിക്കില്‍ ഏറെ സ്വാധീനമുള്ള ഹിരയ് കുടുംബത്തില്‍പ്പെട്ടവരാണ് രണ്ട് നേതാക്കളും.
6 വര്‍ഷം മുമ്പ് എന്‍.സി.പി വിട്ട് ബി.ജെ.പി ചേര്‍ന്നവരാണ് പ്രശാന്ത് ഹിരയും അപൂര്‍വ്വ ഹിരയും. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
2014ന് ശേഷം നാസിക്കില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും ജനങ്ങളെ സേവിക്കാനാണ് തങ്ങള്‍ എന്‍.സി.പിയില്‍ ചേരുന്നതെന്നും പ്രശാന്ത് ഹിര പറഞ്ഞു.