കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ ആദ്യമായി പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തു.
ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത നീക്കം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ധാരണയുണ്ടായത്. തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ എസ് തുടങ്ങി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ ആദ്യമായി പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തു. അതേസമയം. സമാജ് വാദി, ബി.എസ്.പി പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വേണ്ടി സമ്മര്‍ദം ശക്തമാക്കാനും റിസര്‍വ് ബാങ്കിന്‍റെ സ്വയം ഭരണത്തിലെ കൈകടത്തല്‍, ബുലന്ദ്ശഹര്‍ കലാപശ്രമം, കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംയുക്തമായി സഭയില്‍ ഉയര്‍ത്താനും ധാരണയായിട്ടുണ്ട്. ബി.ജെ.പിയുടെ അഴിമതിക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചു.