‘മോദിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി’
കോണ്‍ഗ്രസ് ആരെയും തുടച്ച് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ തൊഴിൽ രഹിതരായവരുടെയും, കർഷകരോഷത്തിന്റെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് വിധി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ ബി.ജെ.പിക്ക് നിറവേറ്റാനായില്ലെന്നും രാഹുൽ ഗന്ധി പറഞ്ഞു.
രാജ്യത്ത് മാറ്റത്തിനുള്ള സമയമായി. കോണ്‍ഗ്രസ് ആരെയും തുടച്ച് നീക്കാന്‍ ഉദ്ദേശിക്കുന്നില്ല. മോദി ഭരണത്തിനെതിരെയുള്ള വിധി എഴുത്താണ് നിലവിലെ തെരഞ്ഞെടുപ്പ് വിധിയെന്നും, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം അസാധ്യമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ, മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കൃത്യമായ സന്ദേശമാണ് നല്‍കുന്നതെന്നും, ഇത് ആത്മപരിശോധനക്കുള്ള സമയമാണെന്നും ശിവസേന പറഞ്ഞു.