ആള്‍ക്കൂട്ട അക്രമത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ച് പൊലീസ്; വീഡിയോ കാണാം..
തന്റെ ജോലിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത പൊലീസുകാരനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
ആൾക്കൂട്ട അക്രമത്തിൽ നിന്നും മുസ്‍ലിം യുവാവിനെ കവചമായി നിന്ന് രക്ഷിച്ച് ഉത്തരാഖഡ് പോലീസ്. ഉത്തരാഖണ്ഡ് പോലീസിലെ സബ് ഇൻസ്പെക്ടർ ഗഗൻദീപ് സിംങാണ് യുവാവിനെ രക്ഷിച്ച് പ്രശംസ നേടിയത്. തന്റെ ജോലിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത പൊലീസുകാരനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
കഴിഞ്ഞ ചൊവ്വാഴ്ച്ച റാംനഗറിലെ ഗർജിയ അമ്പലത്തിന് മുമ്പിലാണ് സംഭവം. സബ് ഇൻസ്പെക്ടർ ഗഗൻദീപ് സിംഗ് സംഭവ സ്ഥലതെത്തുമ്പോൾ ഒരു കൂട്ടം ജനങ്ങൾ മുസ്‍ലിം യുവാവിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. മറ്റൊരു സമുദായത്തിലുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു എന്ന കാരണത്താലാണ് യുവാവ് മാരകമായ അക്രമത്തിന് ഇരയായത്.
ഇതോടെ സ്വന്തം ജീവൻ പോലും നോക്കാതെ കലാപകാരികളിൽ നിന്നും യുവാവിനെ ഒരു കവചമായി നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ഗഗൻദീപ് സിംങ്. ഇതിനിടെ അദ്ദേഹത്തിനും കലാപകാരികളിൽ നിന്ന് മർദ്ദനമേറ്റു.
ആൾക്കൂട്ടത്തിൽ സംഘ്പരിവാറിന്റെ ആളുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടതോടെ ആള്‍ക്കൂട്ടം പ്രകോപിതരാവുകയായിരുന്നു. പോലീസ് യുവാവിനെ രക്ഷിച്ച് കൊണ്ടുപോകുമ്പോഴും ഇവർ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.