മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
മധ്യപ്രദേശില്‍ ഒപ്പത്തിനൊപ്പം മുന്നേറി കോണ്‍ഗ്രസും ബി.ജെ.പിയും
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. പ്രവചനങ്ങള്‍ക്ക് അതീതമാണ് സാഹചര്യം. ആദ്യ മണിക്കൂറില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ശേഷം കോണ്‍ഗ്രസിന്‍റെ ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. അതിനുശേഷം ബി.ജെ.പി കോണ്‍ഗ്രസിനൊപ്പമെത്തി. ഫോട്ടോ ഫിനിഷിങിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളാണുള്ളത്. 2003 തൊട്ട് ബി.ജെ.പിയാണ് ഇവിടെ അധികാരത്തില്‍. തുടര്‍ച്ചയായി മൂന്ന് തവണയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. 2013ല്‍165 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 29ല്‍ 27 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.
എന്നാല്‍ അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്. 2015 നവംബറില്‍ രത്‍ലം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തു. മംഗോളി, കോലാറസ്, ചിത്രകൂട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം നേടി.
മിക്ക എക്സിറ്റ് പോളുകളും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്.