ഛത്തീസ്ഗഡ്,രാജസ്ഥാന്‍ കോണ്‍ഗ്രസിന്, മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷി, മിസോറാമില്‍ എം.എന്‍.എഫ്, തെലങ്കാനയില്‍ ടി.ആര്‍.എസ് LIVE BLOG
മധ്യപ്രദേശില്‍ 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഭരണ കക്ഷിയായ ബി.ജെ.പി 109 സീറ്റുമായി തൊട്ടുപിന്നില്‍. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഭരണ കക്ഷിയായ ബി.ജെ.പി 109 സീറ്റുമായി തൊട്ടുപിന്നില്‍. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളെ കൂട്ടി ചേർത്തുകൊണ്ട് രൂപീകരിച്ച ‘നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസി’ന്റെ ഭാഗമായിരുന്നു എം.എൻ.എഫ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ സഖ്യം രൂപീകരിക്കാൻ പദ്ധതിയില്ലെന്ന് എം.എൻ.എഫ് വക്താവ് അറിയിച്ചു.
മുഖ്യമന്ത്രി ആരാകുമെന്നത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കും. നിയമസഭാകക്ഷി യോഗത്തിൽ എല്ലാ കാര്യങ്ങൾക്കും തീരുമാനമുണ്ടാകുമെന്നും എ.എെ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിനെയും, ബി.ജെ.പിയെയും ഒരേസമയം ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തെലങ്കാന തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രിയും, ടി.ആർ.എസ് അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു
107 സീറ്റിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു. ബി.ജെ.പി 101 സീറ്റിൽ വിജയിച്ചു. ഏഴു സീറ്റിൽ കോൺഗ്രസും, എട്ടു സീറ്റിൽ ബി.ജെ.പിയും മുന്നേറുന്നു
ഫലം പൂര്‍ണ്ണമായി പുറത്തു വന്ന ശേഷമാകാം കൂടിക്കാഴ്ച്ചയെന്ന് കോണ്‍ഗ്രസിനോട് മധ്യപ്രദേശ് ഗവര്‍ണര്‍
എട്ട് സീറ്റിൽ കോൺഗ്രസ് ലീഡ് തുടരുന്നു. മധ്യപ്രദേശിൽ സർക്കാറുണ്ടാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഗവർണറുമായി കൂടിക്കാഴ്ച്ചക്ക് അനുമതി തേടി കോൺഗ്രസ്.
കോണ്‍ഗ്രസ് ആരെയും തുടച്ച് നീക്കാന്‍ ഉദ്ദേശിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം അസാധ്യമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം കരുത്താര്‍ജിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ദ്ധിച്ചവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിലെ 23 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകം.
വോട്ടുകള്‍ വി.വി.പാറ്റുമായി ഒത്തുനോക്കുന്നതിനാല്‍ മധ്യപ്രദേശില്‍ റിസള്‍ട്ട് വൈകുന്നു. ബൂത്ത് ഏജന്റുമാരുടെ ആവശ്യപ്രകാരമാണ് വി.വി.പാറ്റുമായി വോട്ടുകള്‍ ഒത്തുനോക്കുന്നത്.
സംസ്ഥാനത്തെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ണ്ണായകം. 13 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെ. പത്ത് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം രണ്ടായിരത്തില്‍ താഴെ
ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടി കൂടുതല്‍ സജീവമായി ഇടപെടുമെന്ന് ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവു
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ് വിജയമുറപ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നതിന്റെ തെളിവാണെന്ന് അരവിന്ദ് കെജ്രിവാള്‍
മധ്യപ്രദേശിലെ 35 മണ്ഡലങ്ങളിലെ ഫലം നിര്‍ണായകമാകും. വോട്ടേണ്ണല്‍ പുരോഗമിക്കുന്ന 35 സീറ്റില്‍ ഭൂരിപക്ഷം 1000 വോട്ടില്‍ താഴെ. 18 സീറ്റില്‍ മുന്നില്‍ ബി.ജെ.പി. 15 സീറ്റില്‍ കോണ്‍ഗ്രസ്. എസ്.പി 01, ബി.എസ്.പി 01.
പൊതു തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ പുറന്തള്ളാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നുവെന്നും മമത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇത് അവസാനത്തിനുള്ള തുടക്കമാണ്, എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും, സാധാരണക്കാരെ നോട്ട് നിരോധനത്തിലൂടെയും മറ്റും ദ്രോഹിച്ചതിനുള്ള തിരിച്ചടിയാണ് ബി.ജെ.പിക്ക് ലഭിച്ചതെന്നും മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുമെന്നും തന്റെ ഒരേയൊരു ലക്ഷ്യം അതായിരുന്നുവെന്നും കെ.സി.ആര്‍. തെലങ്കാനയിലെ ടി.ആര്‍.എസിന്റെ വിജയത്തിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ. ചന്ദ്രശേഖര റാവു.
രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദള്‍ (RLD) കോണ്‍ഗ്രസിനെ പിന്തുണക്കും
ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന മധ്യപ്രദേശിലെ 30 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 30 സീറ്റുകളിലും ഭൂരിപക്ഷം ആയിരത്തില്‍ താഴെ
തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കൃത്യമായ സന്ദേശമാണ് നല്‍കുന്നതെന്ന് ശിവസേന
ആത്മപരിശോധനക്കുള്ള സമയമാണിതെന്നും ശിവസേന പറഞ്ഞു
ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന മധ്യപ്രദേശിലെ 18 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 18 മണ്ഡലങ്ങളിലെ ഭൂരിപക്ഷം ആയിരത്തില്‍ താഴെ
യോഗി ആദിത്യനാഥിന്റെ വിഭജന രാഷ്ട്രീയം ഇവിടെ നടക്കില്ലെന്ന് ജനങ്ങള്‍ കാണിച്ചു കൊടുത്തെന്ന് കോണ്‍ഗ്രസിന്റെ ഷമ മുഹമ്മദ്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോണ്‍ഗ്രസ് 112 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പി 108 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് 50000 വോട്ടുകള്‍ക്കും മുഖ്യമന്ത്രി വസുന്ധര രാജെ 45000 വോട്ടുകള്‍ക്കും സീനിയര്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് 30000 വോട്ടുകള്‍ക്കും വിജയിച്ചു.
എനിക്ക് രണ്ട് ഭാഗങ്ങളിലുള്ളവരോടാണ് അഭിനന്ദനമറിയിക്കേണ്ടത്. വിജയികള്‍ക്കും തെരെഞ്ഞടുപ്പ് കമ്മീഷനും, എന്തെന്നാല്‍ ഇ.വി.എം വോട്ടിങ്ങ് മെഷീന്‍ ഇപ്പോള്‍ സംശയങ്ങളില്‍ നിന്നും മുക്തമാണ്; അനില്‍ ഝാ, ബി.ജെ.പി
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പി പരാജയപ്പെടുമെന്ന് അറിയാമായിരുന്നു, പക്ഷേ മധ്യപ്രദേശിലെ നില അതിശയകരമായി തോന്നി. 2014 ല്‍ പ്രധാനമന്ത്രി മോദി തുടങ്ങി വെച്ച വികസന സ്വപ്നം നാം മറന്നു പോയി. രാം മന്തിര്‍, പ്രതിമകള്‍, പേര് മാറ്റം മാത്രമായി നമ്മുടെ ശ്രദ്ധ സഞ്ചയ് കഖഡെ, ബി.ജെ.പി എം.പി
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ് ഒരു വര്‍ഷം തികയുമ്പോള്‍ വന്‍നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുണ്ടാക്കിയ കുതിപ്പ് രാഹുല്‍ ഗാന്ധിയുടെ വിജയമാണെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാഹുല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളു. ഇത് അദ്ദേഹത്തിന്‍റെ വിജയമാണ്. മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ ബാഹുബലിയെന്ന് നവ്ജോത് സിങ് സിദ്ദു. ജനാധിപത്യത്തില്‍ തീരുമാനം എടുക്കാനുള്ള ശക്തി ജനങ്ങള്‍ക്കാണ്. അവരുടെ ശബ്ദമാണ് ദൈവത്തിന്‍റെ ശബ്ദം. അവരുടെ ശബ്ദം ബി.ജെ.പിയെ വിളറി പിടിപ്പിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയാണ് പുതിയ ബാഹുബലി. രാഹുല്‍ ഗാന്ധിയുടെ വരവോടെ മോശം ദിനങ്ങള്‍ അവസാനിക്കുകയാണ്. രാഹുല്‍ ഗാന്ധി പുതിയ ഉയരങ്ങള്‍ താണ്ടി കഴിഞ്ഞു. അദ്ദേഹമാണ് തങ്ങളുടെ വേരെന്നും സിദ്ദു പറഞ്ഞു.
കോണ്ഗ്രസിന്റെ ലീഡ് നില വീണ്ടും കേവലഭൂരിപക്ഷം കടന്നു. 116 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബി.ജെ.പി 102 സീറ്റുകളിലും ബി.എസ്.പിയും മറ്റുള്ളവരും 6 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു
ചമ്പായ് സൌത്ത് മണ്ഡലത്തില്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹൌല പരാജയപ്പെട്ടു. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന തന്‍ഹൌല എം.എന്‍.എഫിന്‍റെ സ്ഥാനാര്‍ഥിയോടെയാണ് തന്‍ഹൌല തോറ്റത്.
മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുന്നു. മണിക്കൂറുകളോളം ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസ് പിന്നോട്ട്. ബി.ജെ.പി നേരിയ ലീഡ് സ്വന്തമാക്കി. ബി.ജെ.പി - 110, കോണ്‍ഗ്രസ് - 109.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് വി.എം സുധീരന്‍. 5 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുന്നേറ്റം ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അതിന്‍റെ വസന്ത കാലത്തേക്ക് പോകുന്നതിന്‍റെ സൂചന നല്‍കുന്നതാണ് 5 സംസ്ഥാനങ്ങളിലെ ഫലമെന്ന് ചെന്നിത്തല. മോദി മുക്ത ഇന്ത്യയാണ് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റില്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചയാകാം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറുകളില്‍ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ലീഡ് നില 116 ല്‍ എത്തി. ബി.ജെ.പിയുടെ ലീഡ് നില 99 ആയി ചുരുങ്ങി. ഏഴ് സീറ്റുകളില്‍ ബി.എസ്.പി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കോമണ്‍വെല്‍ത്ത് സുവര്‍ണതാരവുമായ കൃഷ്ണ പൂനിയ രാജസ്ഥാനില്‍ മുന്നിട്ടുനില്‍ക്കുന്നു.
സാമ്പത്തിക വിദഗ്ധൻ സുർജിത് ഭല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രാജിവെച്ചു
കോണ്ഗ്രസിന്റെ സി.പി ജോഷി മുന്നിട്ടുനില്‍ക്കുമ്പോള്‍ പുതിയ ഇന്നിങ്സിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാനവേന്ദ്ര സിങും മുന്നേറുന്നു. സച്ചിന്‍ പൈലറ്റും മുന്നേറുന്നു.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.