ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍ 

മര്‍ദിക്കുന്നതിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മണിക്കൂറുകള്‍ക്കകം പൊലീസ് കോണ്‍സ്റ്റബിള്‍ കമലേഷ് കുമാറിനെ

Update: 2018-12-16 03:51 GMT

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‍പെന്‍ഷന്‍.

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ നടുറോഡില്‍ വച്ച് ബൈക്ക് യാത്രികനെ കൈ കൊണ്ടും വടി ഉപയോഗിച്ചും മര്‍ദിക്കുന്നതിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മണിക്കൂറുകള്‍ക്കകം പൊലീസ് കോണ്‍സ്റ്റബിള്‍ കമലേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുല്‍ത്താന്‍പൂര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി. ഹെല്‍മറ്റ് ധരിക്കാതെ വരികയായിരുന്ന ബൈക്ക് യാത്രികനെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് 36 സെക്കന്റുള്ള വീഡിയോയിലുള്ളത്. കമലേഷിന്റെ സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ ബൈക്ക് യാത്രികനെ വടി ഉപയോഗിച്ച് രണ്ടു തവണ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Advertising
Advertising

An UP police constable, identified as Kamlesh Kumar and posted in Sultanpur, was suspended hours after a video went viral wherein he was seen manhandling a commuter without helmet.

Posted by The Times of India on Saturday, December 15, 2018
Tags:    

Similar News