സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം
സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്തുളള ഹരജികള്‍ കോടതി ശരിവെച്ചു.
1984 സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സജ്ജന്‍ കുമാറിന് ജീവപര്യന്തം. സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്നും കലാപമുണ്ടാക്കിയതനടക്കം തെളിവുകളുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. ഡിസംബര്‍ 31നകം കീഴടങ്ങാനാണ് നിര്‍ദേശം . സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സി.ബി.ഐ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.
കമല്‍ നാഥനടക്കമുള്ള മുന്‍ നിര നേതാക്കള്‍ക്കെതിരെ സിഖ് വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതും സജന്‍ കുമാറിന്‍റെ ശിക്ഷയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
2013ല്‍ ഈ കേസില്‍ തന്നെ സജന്‍ കുമാര്‍ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് വിചാരണ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഡല്‍ഹി ഹൈക്കോടതിയിലേക്ക് കേസ് പരിഗണിക്കുകയായിരുന്നു. വാദം കേട്ട ശേഷം ഡല്‍ഹി ഹൈക്കോടതി ഒക്ടോബറില്‍ വിധി പറയാനായി മാറ്റി വക്കുകയം ചെയ്തു. കലാപം ആസൂത്രണം ചെയ്തത്, കലാപ ശ്രമത്തില്‍ പങ്കാളിയായത് എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സജന്‍ കുമാറിന് നേരെ തെളിവുകള്‍ കണ്ടെത്തിയത്.
ഡല്‍ഹിയിലെ കണ്‍ട്രോള്‍മെന്‍റിലെ രാജ് ഭവനിലുള്ള ഒരു കുടുംബത്തിലെ അഞ്ച് പേരെ 1984 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയെന്നുള്ള കേസിലാണ് സജന്‍ കുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.