“ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ മുസ്‍ലിംകള്‍ക്ക് എന്തുകൊണ്ട് നിസ്കരിച്ചുകൂടാ” കട്ജു 

“പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്‌ലിംകള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ?” കട്ജു ചോദിക്കുന്നു

Update: 2018-12-27 15:23 GMT

പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നോയിഡ പൊലീസ് ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b)‌യുടെ ലംഘനമാണ്. ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ടെന്നും അതിനാല്‍ യു.പി പൊലീസിന്റെ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കട്ജു ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖകള്‍ നടത്താമെങ്കില്‍ എന്തുകൊണ്ടാണ് മുസ്‌ലിംകളെ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നതില്‍ നിന്ന് വിലക്കുന്നതെന്ന് കട്ജു ചോദിക്കുന്നു.

Advertising
Advertising

"പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്‌ലിംകള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പാര്‍ക്കില്‍ പ്രാര്‍ത്ഥിക്കുന്നത് എങ്ങനെ വിലക്കാന്‍ കഴിയും? നിസ്‌കരിച്ചുകൊണ്ട് അവര്‍ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ? അല്ലെങ്കില്‍ കൈകാലുകള്‍ വെട്ടുന്നുണ്ടോ? വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്നതാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം", കട്ജു വിശദീകരിച്ചു.

മുസ്‌ലിംകള്‍ പള്ളികളില്‍ നിസ്‌കരിച്ചാല്‍ മതിയെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയും കട്ജു കുറിപ്പില്‍ നല്‍കുന്നു. "മുസ്‌ലിംകള്‍ പള്ളികളില്‍ നമസ്‌കരിക്കണം എന്നു പറയുന്നവര്‍ക്കുള്ള മറുപടി പലപ്പോഴും പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാറില്ല എന്നതാണ്. അല്ലെങ്കില്‍ സ്ഥലപരിമിതിയുണ്ട്".

ये भी पà¥�ें- നിങ്ങള്‍ വന്നത് പള്ളി നിര്‍മിക്കാനാണോ? നോയിഡയില്‍ പൊതുസ്ഥലത്തെ നിസ്കാര നിരോധനത്തിന് കാരണമെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത് 

നോയിഡയിലെ വ്യവസായ മേഖലയ്ക്ക് സമീപത്തെ പൊതുസ്ഥലങ്ങളിലെ നിസ്‌കാരമാണ് യു.പി പൊലീസ് നിരോധിച്ചത്. ജീവനക്കാര്‍ പാര്‍ക്കുകളില്‍ നിസ്കരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നുമാണ് 12 മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് കൈമാറിയ നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയത്.

Ban on namaaz in public places I strongly protest against the UP Police order banning namaaz in public places. In my...

Posted by Markandey Katju on Wednesday, December 26, 2018
Tags:    

Similar News