മുത്തലാഖ് ബില്ലില്‍ പുകഞ്ഞ് സഭ; പാര്‍ലമെന്‍റില്‍ ആഞ്ഞടിച്ച് ഇ.ടി, ഒവെെസി, ബദറുദ്ദീന്‍ അജ്മല്‍

ബില്‍ മതന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് പുറംതള്ളുന്നതിന് തുല്യമെന്ന് ഒവെെസി

Update: 2018-12-27 17:01 GMT
Advertising

മതസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്‍റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള ആസൂത്രിത നീക്കവുമാണ് മുത്തലാഖ് ബില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‍‍‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം പോലും മതന്യൂനപക്ഷങ്ങള്‍ക്കില്ല എന്ന സ്ഥിതിയാണ് മുത്തലാഖ് ബില്ലിലൂടെ സംഭവിക്കുന്നതെന്ന് മജ്ലിസ് പാര്‍ടിയുടെ എം.പി അസദുദ്ദീന്‍ ഒവൈസിയും പറഞ്ഞു.

വിവാഹ മോചനം ചെയ്യുന്ന ഹിന്ദു പുരുഷന് ഒരു വര്‍ഷം തടവും മുസ്ലിം പുരുഷന് മൂന്ന് വര്‍ഷം തടവും നിശ്ചയിക്കുന്നത് എത്രമാത്രം നീതിയുക്തമാണെന്ന് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് പുറംതള്ളുന്നതിന് തുല്യമാണിത്.

മുത്തലാഖ് ബില്‍ മുസ്‍‍‍‍ലിം സമുദായത്തെ ഭിന്നിപ്പിക്കാനാണെന്ന് AIUDF എം.പി ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍‍‍‍വി ബില്ലിനെ ശക്തമായി പിന്തുണച്ചു.

Tags:    

Similar News