പോക്സോ നിയമം: ബില്ലില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഉയര്‍ന്ന ശിക്ഷ വധശിക്ഷയാകും

നിലവില്‍ കുറഞ്ഞത് 7ഉം, കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ. നേരത്തെ തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടിയ ശിക്ഷ വധശിക്ഷയാക്കികൊണ്ടുള്ള തീരുമാനമെടുത്തിരുന്നു.

Update: 2018-12-28 14:37 GMT

പോക്സോ നിയമം ശക്തമാക്കുന്നതിന് ബില്ലില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതാണ് ഭേദഗതി. ഇതോടെ ഉയര്‍ന്ന ശിക്ഷ വധശിക്ഷയാകും.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നത്. കത്‍വ, മുസഫര്‍പൂര്‍ അഭകേന്ദ്രം എന്നീ കേസുകളില്‍ പ്രതിഷേധം ശക്തമായപ്പോല്‍ പ്രധാന ആവശ്യമായിരുന്നു ശിക്ഷ വര്‍ധിപ്പിക്കല്‍. കേന്ദ്ര വനിത ശിശു ക്ഷേമമന്ത്രി മനേക ഗാന്ധി ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയത്.

Advertising
Advertising

ശിക്ഷ വര്‍ധിപ്പിക്കലിനൊപ്പം പോക്സോ നിയമത്തിന്റെ പരിധി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 7 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തല്‍ - പ്രചരിപ്പിക്കല്‍ എന്നിവക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കാനാണ് നീക്കം. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുകന്നതായി അറിഞ്ഞിട്ടും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താത്തവര്‍ക്ക് പിഴ ചുമത്തും‍. ലൈംഗിക ലക്ഷ്യത്തോടെ കൃത്രിമ വളര്‍ച്ചക്കായി ഹോര്‍മോണോ രാസവസ്തുക്കളോ നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് 9ാം വകുപ്പും ഭേദഗതി ചെയ്യും.

ഇനി ബില്‍ പാര്‍ലമെന്റില്‍ വക്കുകയും ഇരുസഭകളും പാസാക്കുകയും വേണം. 2012ല്‍ നിലവില്‍ വന്ന പോക്സോ നിയമപ്രകാരം നിലവില്‍ കുറഞ്ഞത് 7ഉം, കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ. നേരത്തെ തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടിയ ശിക്ഷ വധശിക്ഷയാക്കികൊണ്ടുള്ള തീരുമാനമെടുത്തിരുന്നു.

Tags:    

Similar News