‘അഫ്ഗാനിസ്ഥാനില്‍ ലൈബ്രറിയോ..?’ മോദിയെ പരിഹസിച്ച് ട്രംപ്

മോദിയുമായി ചിലവഴിച്ച സമയത്ത് അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി നിര്‍മ്മിച്ചതായി മോദി തന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതായി ട്രംപ് പറഞ്ഞു. ലൈബ്രറിക്ക് ഞങ്ങള്‍ നന്ദി പറയണമായിരിക്കുമെന്നും,..

Update: 2019-01-03 06:20 GMT
Advertising

അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി നിര്‍മ്മിക്കുന്നതിന് ഇന്ത്യ ഫണ്ട് നല്‍കുന്നതിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ സ്ഥാപിച്ച ലൈബ്രറി ആര് ഉപയോഗിക്കാനാണെന്നും ട്രംപ് ചോദിച്ചു.

മോദിയുമായി ചിലവഴിച്ച സമയത്ത് അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി നിര്‍മ്മിച്ചതായി മോദി തന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതായി ട്രംപ് പറഞ്ഞു. ലൈബ്രറിക്ക് ഞങ്ങള്‍ നന്ദി പറയണമായിരിക്കുമെന്നും, എന്നാല്‍ ആരാണ് അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി ഉപയോഗിക്കുകയെന്ന് തനിക്കറിയില്ലെന്നും ട്രംപ് പരിഹസിച്ചു. ഈ വര്‍ഷത്തെ ആദ്യ ക്യാബിനറ്റ് മീറ്റിംങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

എന്നാല്‍ ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അമേരിക്ക അവസാനിപ്പിച്ച ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷമായിരുന്നു അമേരിക്ക താലിബാന്‍ ഭരണം അവസാനിപ്പിച്ചത്.

Tags:    

Similar News