സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നു, പിന്നെ എന്തുകൊണ്ട് ശബരിമലയില്‍ പൊയ്ക്കൂടാ? രാം വിലാസ് പാസ്വാന്‍

അയോധ്യയിലെ രാമക്ഷേത്ര നിർമാണ വിഷയത്തിലും ബി.ജെ.പിയുടെ നിലപാടിനോട് പാസ്വാന്‍ വിയോജിച്ചു.

Update: 2019-01-04 05:45 GMT

ശബരിമലയിലെ യുവതി പ്രവേശനം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയോട് വിയോജിച്ച് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുന്നത് തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബേഠി ബചാവോ ബേഠി പഠാവോ എന്ന് പറയുന്ന കാലത്ത് ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് എങ്ങനെ പറയും? ലിംഗപരമായ ഒരു വിവേചനവും പാടില്ല. ബി.ജെ.പി യുവതികളുടെ ശബരിമല പ്രവേശനത്തെ എതിർത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ നിലപാടെടുത്തിട്ടില്ലെന്നും രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.

Advertising
Advertising

അയോധ്യയിലെ രാമക്ഷേത്ര നിർമാണ വിഷയത്തിലും ബി.ജെ.പിയുടെ നിലപാടിനോട് പാസ്വാന്‍ വിയോജിച്ചു. സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് അംഗീകരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പാസ്വാൻ ആവശ്യപ്പെട്ടു. വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവും അദ്ദേഹം തള്ളി. കോടതിവിധിക്കായി കാത്തിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ കാര്യങ്ങള്‍ വ്യക്തമാണെന്നും പാസ്വാന്‍ വിശദീകരിച്ചു.

Tags:    

Similar News