മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടത്തിയ പ്രസ്താവനയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിനയായത്

Update: 2019-01-06 07:54 GMT

മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രസ്താവനയില്‍ ബി.ജെ.പി ദേശീയ നേതൃത്വം ഘോഷിനോട് വിശദീകരണം തേടി.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടത്തിയ പ്രസ്താവനയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിനയായത്. ബംഗാളില്‍ നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകുമെങ്കില്‍ അത് മമതാ ബാനര്‍ജിയായിരിക്കുമെന്നും അതിനാല്‍ അവര്‍ക്ക് ആയുരാരോഗ്യം നേരുന്നുവെന്നുമായിരുന്നുവെന്നുമാണ് ദിലീപ് പറഞ്ഞത്.

Advertising
Advertising

ജ്യോതിബസുവിനും പ്രണബ് മുഖര്‍ജിക്കും സാധ്യതയുണ്ടായിരുന്നെങ്കിലും അത് നടക്കാത്തതില്‍ നിരാശയുണ്ടെന്നും മമതക്കാണ് ആദ്യ ബംഗാളി പ്രധാനമന്ത്രിയാകാനുളള സാധ്യതയുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ തൃണമൂലിനെതിരെ കടുത്ത പോരാട്ടത്തിലാണ് ബി.ജെ.പി. ദിലീപിന്റെ വാക്കുകള്‍ ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു. പരസ്യപ്രസ്താവനക്ക് ദേശീയ നേതാക്കള്‍ തയ്യാറായില്ലെങ്കിലും ദിലീപിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിതിന്‍ ഗഡ്ഗരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നും ശിവരാജ് സിങ് ചൌഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും മുതിര്‍ന്ന നേതാവ് സംഘ് പ്രിയ ഗൌതം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദിലീപിന്റെ പ്രസ്താവന.

Tags:    

Similar News