മേഘാലയ ഖനി അപകടം: 33 ദിവസത്തിനു ശേഷം ആദ്യ മൃതദേഹം കണ്ടെത്തി
മേഘാലയ ഖനി അപകടത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. 15 പേരാണ് ഖനിക്കുള്ളില്‍ കുടുങ്ങിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 200 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി പതിനാല് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നാവിക സേനയും ദേശീയ ദുരന്തര പ്രതികരണ സേനയും സംകുയ്തമായാണ് തിരച്ചില്‍ നടത്തുന്നത്. ജലത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേനയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 13ന് സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് കിഴക്കന്‍ ജയന്തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഖനിക്കുള്ളിലെ തൊഴിലാളികള്‍ മരണപ്പെട്ടന്നെ തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം ഖനിക്കുള്ളില്‍ നിന്നും വരുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.