ഇന്‍ഡോറില്‍ സുമിത്ര മഹാജന് പകരം ശങ്കര്‍ ലാല്‍വനി മത്സരിക്കും
ബി.ജെ.പി ഇന്നലെ പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
Update: 2019-04-22 01:54 GMT
മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് പകരം ബി.ജെ.പി നേതാവ് ശങ്കര്‍ ലാല്‍വനി മത്സരിക്കും. ബി.ജെ.പി ഇന്നലെ പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 75 വയസിന് മുകളില്‍ പ്രായമുള്ള നേതാക്കള്‍ക്ക് സീറ്റില്ലെന്ന ബി.ജെ.പി തീരുമാനത്തെ തുടര്‍ന്നാണ് സുമിത്ര മഹാജന് സീറ്റ് നഷ്ടമാകുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് സുമിത്ര മഹാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതും 75 വയസ് പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഇന്‍ഡോറില്‍ നിന്നും എട്ട് തവണ എം.പിയായി പാര്‍ലമെന്റിലെത്തിയ വ്യക്തിയാണ് സുമിത്ര മഹാജന്‍.