ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധം

മൂന്ന് അഭിഭാഷകർ പ്ലക്കാർഡുകളുമായി കോടതി വളപ്പിന് പുറത്ത് പ്രതിഷേധിക്കുകയാണ്.

Update: 2019-04-22 06:06 GMT

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡനാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്ത് അഭിഭാഷകരുടെ പ്രതിഷേധം. രണ്ട് വനിത അഭിഭാഷകരടങ്ങുന്ന മൂന്നംഗ അഭിഭാഷക സംഘമാണ് കോടതിവളപ്പിന് പുറത്ത് പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസമാണ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് കാണിച്ച് സുപ്രീംകോടതി മുന്‍ ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് കത്തയച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സുപ്രീംകോടതി നടപടികള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 15 മിനിറ്റ് വൈകിയാണ് ഇന്ന് ആരംഭിച്ചത്.

Tags:    

Similar News