എന്ത് നിയമം ? തോട്ടിപ്പണി രാജ്യത്ത് തുടര്‍കഥയെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

ചിലയിടങ്ങളിൽ കൂലിയായി പണത്തിന് പകരം ഭക്ഷണം മാത്രം നൽകുന്ന സംഭവങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടന പറയുന്നു

Update: 2019-11-15 15:03 GMT
Advertising

നിയമം മൂലം നിരോധിച്ചെങ്കിലും ഇന്ത്യയിൽ തോട്ടിപ്പണി തുടരുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട്. നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയതും, സാമ്പത്തിക കാരണങ്ങളുമാണ് രാജ്യത്തെ തോട്ടിപ്പണി തുടരാൻ കാരണമായി റിപ്പോർട്ട് പറയുന്നത്.

ഇന്ത്യക്ക് പുറമെ ബൊളീവിയ, ബുർക്കിനാ ഫസോ, ബംഗ്ലാദേശ്, ഹെയ്തി, കെനിയ, സെനഗൽ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നീ എട്ട് രാജ്യങ്ങളിലും മാന്വൽ സ്കാവഞ്ചിങ് നിർലോഭം തുടരുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഹെൽത്ത്, സേഫ്റ്റി ആൻഡ് ഡിഗ്നിറ്റി ഓഫ് സാനിറ്റേഷൻ വർക്കേഴ്സ്; ആൻ ഇനീഷ്യൽ അസസ്മെന്റ് എന്ന പഠനത്തിലാണ് സംഘടന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

https://www.who.int/water_sanitation_health/sanitation-waste/sanitation/sanitation-workers/en/

നവംബർ 19ന് ലോകശൗചാലയ ദിനം ആചരിക്കാനിരിക്കെയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. തോട്ടിപ്പണി ചെയ്യുന്നവർക്ക് വ്യക്തമായ കൂലി ലഭിക്കാത്തതും, ചിലയിടങ്ങളിൽ കൂലിയായി പണത്തിന് പകരം ഭക്ഷണം മാത്രം നൽകുന്ന സംഭവങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടന പറയുന്നു. ഗുരുതരമായ സാമൂഹ്യ വിവേചനത്തിന് തോട്ടിപ്പണിക്കാർ വിധേയമാകുന്നുണ്ടെന്നും പഠനം കണ്ടെത്തി.

ये भी पà¥�ें- ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബെംഗളൂര്‍,ഡല്‍ഹി ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ്

ഇന്ത്യയിൽ 2013 മുതല്‍ തോട്ടിപ്പണി നിയമംമൂലം നിരോധിച്ചിരുന്നു. എന്നാൽ ജാതീയമായ കാരണങ്ങളാൽ അടുത്ത തലമുറ ഈ പണി തുടരാൻ നിർബന്ധിതരകുന്നതായും പഠനം വ്യക്തമാക്കുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇതുകാരണം ജോലിക്കാർക്കും അവരുടെ കുടുംബത്തിനും ഉണ്ടായിത്തീരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Tags:    

Similar News