മാംസാഹാരം നിരോധിച്ച ഇന്ത്യയിലെ ഒരേയൊരു നഗരം; കാരണമിതാണ്

ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്

Update: 2025-12-14 14:37 GMT

ഗുജറാത്ത്: ഇന്ത്യയിലെ ഭക്ഷണ സംസ്കാരം ലോകത്ത് തന്നെ അറിയപ്പെട്ടതാണ്. വ്യത്യസ്ത സംസ്കാരങ്ങളിലുള്ള, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത മത/ജാതി വിഭാഗങ്ങളിലുള്ളവർ അവരുടെ ഭക്ഷണത്തെയും സവിശേഷമായി കാണുന്നതാണ് നമ്മുടെ ചരിത്രം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഭക്ഷണ രുചിഭേദങ്ങളിൽ അഭിമാനിക്കുന്നവരാണ് നമ്മൾ. ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് പല തരത്തിലുള്ള ഭക്ഷണങ്ങളാണ് ആളുകൾ കാഴിക്കുന്നത്.

ഇന്ത്യയിലെ ഭക്ഷ്യ സംസ്കാരങ്ങളിലെ വൈവിധ്യം ജനങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് വ്യക്തമാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ പ്രധാനമായും പയർവർഗങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ സസ്യാഹാരമാണ് കഴിക്കുന്നതെങ്കിൽ മറ്റ് ചില പ്രദേശങ്ങളിൽ സമുദ്രവിഭവങ്ങൾ, ചിക്കൻ, മട്ടൺ എന്നിവ അടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നു.

Advertising
Advertising

അതുപോലെ, കേരളത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും തീരങ്ങളിൽ ലഭ്യമായ സമുദ്രവിഭവങ്ങളുടെ സമൃദ്ധിയും ഇന്ത്യൻ പാചകരീതിയുടെ വൈവിധ്യത്തെ പ്രകടമാക്കുന്നു. കേരളത്തിലെ മത്സ്യ സമ്പത്ത് നമ്മുടെ ഭക്ഷണ രീതിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷണ സംസ്‍കാരം രാജ്യത്തെ ജനങ്ങളെയും അവരുടെ ഉത്സവങ്ങളെയും കൃഷിയെയും അവരുടെ സാംസ്കാരിക പൈതൃകത്തെയും കുറിച്ചുള്ള കഥകൾ കൂടി പറയുന്നതാണ്.

എന്നാൽ ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ പാലിത്താന നഗരമാണത്. പൂർണമായും സസ്യാഹാരം കഴിക്കുന്ന സ്ഥലമാണിത്. ഇവിടെ മാംസാഹാരം പൂർണമായും നിരോധിച്ചിരിക്കുന്നു. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്. മൃഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന (മുട്ടകൾ ഉൾപ്പെടെ) ഒന്നും വിൽപ്പനയോ ഉപയോഗമോ ഇവിടെയില്ല. അങ്ങനെയുള്ള ലോകത്തിലെ ആദ്യത്തെ സ്ഥലമെന്ന നിലയിൽ ഇതിന് അന്താരാഷ്ട്ര ശ്രദ്ധയും ലഭിച്ചിട്ടുണ്ട്.

ജൈന സന്യാസ സമൂഹത്തിന്റെ പ്രതിഷേധങ്ങളെ തുടർന്നാണ് ഇങ്ങയൊരു തീരുമാനം. ജൈന സന്യാസിമാർ തങ്ങൾ പവിത്രമായി കരുതുന്ന പാലിത്താനയെ ഒരു പുണ്യ തീർത്ഥാടന കേന്ദ്രമായി ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. പാലിത്താനയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് മാംസം വിൽക്കുന്നത് അവർ തടയുന്നു. മുൻപ് ഇവിടെ മാംസ വില്പനയുണ്ടായിരുന്നെങ്കിലും ജൈന സന്യാസിമാരുടെ പ്രതിഷേധത്തെ തുടർന്ന് പൂർണമായും നിർത്തിവെച്ചു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News