‘’ജീവനും ആരോഗ്യവുമുള്ളിടത്തോളം പോരാടും’’; 85 കാരിയായ പ്രതിഷേധക്കാരി

രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരിലൊരാളാണ് നിസ. ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയ്ക്ക് സമീപമാണ് ഇവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം തെരുവിലിറങ്ങിയത്.

Update: 2019-12-20 10:43 GMT

പൗരത്വ നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് 85 കാരിയായ ലെയ്ല്‍ ഇന്‍ നിസ എന്ന മുത്തശ്ശി. രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരിലൊരാളാണ് നിസ.

ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയ്ക്ക് സമീപമാണ് ഇവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം തെരുവിലിറങ്ങിയത്. പ്രായം തളര്‍ത്താത്ത ഊര്‍ജവും കരുത്താക്കിയായിരുന്നു ഇവരുടെ പോരാട്ടം. ''ഞങ്ങൾ ഇതുപോലൊന്ന് കണ്ടിട്ടില്ല. 1958 മുതൽ ഞങ്ങൾ ഇവിടെ ജീവിക്കുന്നു. എല്ലാവരും സമാധാനത്തോടെ ഒരുമയോടെയാണ് ഇവിടെ ജീവിക്കുന്നത്'' നിസ പറയുന്നു. പ്രായം കണക്കിലെടുത്ത് എത്രനാൾ പ്രതിഷേധം തുടരുമെന്ന് ചോദിച്ചപ്പോൾ, 'ജീവനുള്ളിടത്തോളം, ആരോഗ്യവുമുള്ളിടത്തോളം കാലം' എന്നായിരുന്നു ഇവരുടെ പ്രതികരണം.

Tags:    

Similar News