തേഞ്ഞു തീരാറായ ഈ ചെരുപ്പുകളാണ് എന്‍റെ പോരാട്ടത്തിന്‍റെ അടയാളം

തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന്‍റെ അവസാന മണിക്കൂറില്‍ ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പങ്കുവച്ചത് തേഞ്ഞു തീരാറായ ചെരിപ്പുകളുടെ ചിത്രമാണ്.

Update: 2021-04-05 10:33 GMT

തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന്‍റെ അവസാന മണിക്കൂറിന്‍റെ ചിത്രമായി എല്ലാവരും പങ്കുവച്ചത് പാർട്ടി കൊടികളും പ്രവർത്തകരും ചേർന്ന് ആവേശകരമായ ചിത്രങ്ങളായിരുന്നു.

പക്ഷേ തമിഴ്‌നാട്ടിലെ ഓമലൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസിന്‍റെ സ്ഥാനാർഥിയായ മോഹൻ കുമാരമംഗലം പങ്കുവച്ചിരിക്കുന്നത് തേഞ്ഞു തീരാറായ രണ്ടു ചെരിപ്പുകളാണ്. ട്വിറ്ററിൽ ചെരിപ്പുകളുടെ പങ്കുവച്ച ശേഷം അദ്ദേഹം താഴെ ഇങ്ങനെയെഴുതി- ''സത്യസന്ധമായി എനിക്ക് പറയാൻ സാധിക്കും; ഈ പോരാട്ടത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല, ഒഴിഞ്ഞ കൈകളുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങുന്നത്''. എഐഡിഎംകെയുടെ ആർ. റാണിയാണ് മോഹൻ കുമാരമംഗലത്തിന്‍റെ എതിരാളി.

Advertising
Advertising

നാളെയാണ് തമിഴ്‌നാട്ടിലെ 234 സീറ്റുകളുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News