വീണ്ടും ഭീതി പടര്‍ത്തി കോവിഡ്; ഇന്ന് 1,45,384 പേര്‍ക്ക് രോഗം‍, മഹാരാഷ്ട്ര ലോക്ഡൗണിലേക്ക്

ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കാൻ മഹാരാഷ്ട്രയിൽ വൈകീട്ട് സർവകക്ഷി യോഗം ചേരും

Update: 2021-04-10 07:37 GMT

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗം ബാധിച്ചു. മരണം 794 ലേക്കും എത്തി. ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കാൻ മഹാരാഷ്ട്രയിൽ വൈകീട്ട് സർവകക്ഷി യോഗം ചേരും.

കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കോവിഡ് സാഹചര്യം ചർച്ച ചെയ്തു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം അതിവേഗമാണ് 10 ലക്ഷം കടന്നത്.രോഗമുക്തി നിരക്ക് 91.22% ലേക്ക് താഴ്ന്നു.

9.80 കോടി പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 58,993 കേസുകൾ കൂടി സ്ഥിരീകരിച്ചു. രാത്രി കർഫ്യുവും ശനി - ഞായർ ദിനങ്ങളിലെ ലോക്ഡൌണും പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. മൂന്ന് ആഴ്ചത്തേക്ക് ലോക്ഡൌൺ ഏർപ്പെടുത്താനാണ് ആലോചന.

Advertising
Advertising

ഇതിനിടെ നാഗ്പൂരിലെ കോവിസ് ആശുപതിയിൽ ഉണ്ടായ തീപിടിത്തത്തിൽ 4 പേർ മരിച്ചു. ആര്‍.എസ്.എസ് മേധാവി മോഹൻ ഭാഗവതിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ ലഭ്യതക്കുറവ് ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി ചർച്ച നടത്തി. രണ്ടാം തരംഗത്തിന് കാരണം സർക്കാരിന്‍റെ പരാജയ നയങ്ങളാണെന്നും അഹംഭാവം വെടിഞ്ഞ് സർക്കാർ നല്ല നിർദേശങ്ങളെ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഡൽഹി, യുപി, കർണാടക എന്നിവിടങ്ങളിൽ സ്ഥിതി സങ്കീർണമാവുകയാണ്. ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിലും രോഗബാധ രൂക്ഷമാണ്. യുപി വരണാസി കാശി വിശ്വനാഥ ക്ഷേത്രം തൽക്കാലത്തേക്ക് അടച്ചു. ഷാംലിയിൽ കോവിഡ് വാക്സിനേഷന് പകരം ഒരു സംഘം സ്ത്രീകൾക്ക് ആന്‍റി റാബിസ് മരുന്ന് നൽകിയതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News