രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ടരലക്ഷത്തിൽ താഴെയെത്തി; 3741 മരണം

മെയ് അഞ്ചിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്. ഈ മാസം ആദ്യമായാണ് പ്രതിദിന രോഗികൾ രണ്ടര ലക്ഷത്തിന് താഴെയെത്തുന്നതും..

Update: 2021-05-23 08:38 GMT

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2, 40, 842 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3741 മരണം റിപ്പോർട്ട് ചെയ്തു. മെയ് അഞ്ചിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്. ഈ മാസം ആദ്യമായാണ് പ്രതിദിന രോഗികൾ രണ്ടര ലക്ഷത്തിന് താഴെയായത്. തമിഴ്നാട്, കർണാടക, കേരളം സംസ്ഥാനങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 35,873 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണ നിരക്കും കുതിച്ചുയരുന്നുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിയിൽ ടെസ്റ്റ് പോസ്റ്റിവ് നിരക്ക് 2.5 ശതമാനമായി കുറഞ്ഞെങ്കിലും ലോക്ഡൗണ് മെയ് 31 വരെ നീട്ടി.

Advertising
Advertising

ഇതിനിടെ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനായി അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് പല രാജ്യങ്ങളും യാത്രാ അനുമതി നിഷേധിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേന്ദ്രത്തിന്റെ നീക്കം.

രാജ്യത്ത് കൂടുതൽ ബ്ളാക്ക്, വൈറ്റ് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നു. ബിഹാറിന് പിന്നാലെ മധ്യപ്രദേശിലും വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു. 9000ത്തോളം പേർക്കാണ് ഇതുവരെ രാജ്യത്ത് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News