ബി.ജെ.പിയില്‍ നിന്ന് പ്രവർത്തകരുടെ ഒഴുക്ക്: 300 പേരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ്

മുകുള്‍ റോയ്‌യെ പോലുള്ള വലിയ നോക്കള്‍ക്ക് പുറമെ സാധാരണ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Update: 2021-06-19 14:33 GMT
Editor : rishad | By : Web Desk

ബി.ജെ.പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്. ബിര്‍ഭൂം ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച 300 പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് എത്തിയത്. പ്രവര്‍ത്തകരെ ഗംഗാജലം തളിച്ചാണ് തൃണമൂല്‍ കോണ്‍ഗ്ര് നേതാക്കള്‍ ക്ഷണിച്ചത്.

മുകുള്‍ റോയ്‌യെ പോലുള്ള വലിയ നോക്കള്‍ക്ക് പുറമെ സാധാരണ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. നേരത്തെ പാർട്ടിയില്‍ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ ഇവര്‍ നിരാഹാര സമരം നടത്തിയിരുന്നു.

Advertising
Advertising

പാർട്ടിയില്‍ ചേരാന്‍ നിരാഹാരമിരുന്ന എല്ലാപ്രവർത്തകരേയും ഗംഗാജലം തളിച്ച് തൃണമൂൽ നേതാക്കൾ സ്വീകരിക്കുകയായിരുന്നു. ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി അശോക് മൊണ്ഡൽ എന്ന പ്രവര്‍ത്തകന്‍ പ്രതികരിച്ചു. തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡലാണ് പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറിയത്.

ബി.ജെ.പി അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറച്ചിട്ടുണ്ടാകും. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചതെന്നും തുഷാർ വ്യക്തമാക്കി. അതേസമയം പ്രവർത്തകരെ നിർബന്ധിച്ച് തൃണമൂലിൽ ചേർക്കുകയാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News