വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചു കൊന്നു

പുല്‍ത്തകിടിയില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനാണ് മൃതദേഹം കണ്ടെത്തിയത്

Update: 2021-06-05 05:15 GMT
By : Web Desk

ജമ്മു കശ്‍മീരിലെ ബുദ്‍ഗാം ജില്ലയിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വീട്ടുമുറ്റത്തെ പുല്‍ത്തകിടിയില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട്​ ഓമ്പോറ ഹൗസിങ്​കോളനിലെ വീട്ടുമുറ്റത്തുനിന്ന്​ നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കള്‍ ആ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്നു. കുട്ടി മുറ്റത്ത് ഓടിക്കളിക്കുന്നത് അയല്‍വാസികള്‍ കണ്ടതുമാണ്. പിന്നീടാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ചുറ്റുപാടും അന്വേഷിക്കുകയും വിവരമറിഞ്ഞ നാട്ടുകാരും അന്വേഷണത്തിന് കൂടെ ചേരുകയുമായിരുന്നു. പൊലീസിലും വിവരമറിയിച്ചു. വിപുലമായ തെരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാലയും ചെരിപ്പും, വീടിന് സമീപമുള്ള വനത്തിന് സമീപത്തു നിന്ന് കണ്ടെത്തി.

Advertising
Advertising

തുടര്‍ന്നാണ് തെരച്ചില്‍ സമീപത്തെ കാട്ടിലേക്കും തുടര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്ത് ഒരു പുള്ളിപ്പുലിയെ കണ്ടിരുന്നു എന്നതും ആശങ്ക പടര്‍ത്തി. വെള്ളിയാഴ്ച രാവിലെ പേടിച്ച പോലെ തന്നെ, കാട്ടിനുള്ളില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഇനിയെങ്കിലും ഇത്തരം വന്യമൃഗ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്ന്​ചര്‍ച്ച ചെയ്യാനായി ഡെപ്യൂട്ടി കമീഷണർ ശഹ്‍ബാസ്​മിർസ മുതിർന്ന പൊലീസ്​ ഓഫിസർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Tags:    

By - Web Desk

contributor

Similar News