കോവിഡ് രോഗി മരിച്ചെന്ന് വിധിയെഴുതി; 76കാരിയെ ചിതയില്‍ കിടത്തിയപ്പോള്‍ കണ്ണുതുറന്നു കരഞ്ഞു

Update: 2021-05-15 09:32 GMT

മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ കോവിഡ് രോഗിയായ വൃദ്ധക്ക് സംസ്കാരത്തിന് തൊട്ടുമുന്‍പ് പുനര്‍ജന്‍മം. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. 76 കാരിയായ ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ദഹിപ്പിക്കാനായി ചിതയില്‍ കിടത്തിയപ്പോള്‍ കണ്ണു തുറന്നത്.

കോവിഡ് സ്ഥിരീകരിച്ച ശകുന്തള വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നില വിഷളായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. മേയ് 10ന് സ്വന്തം വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാല്‍ കാറിനകത്തുതന്നെ കാത്തിരിക്കേണ്ടിവന്നു. കുറച്ചു നേരത്തിന് ശേഷം ശകുന്തളയുടെ ബോധം നഷ്ടപ്പെട്ടു. ഇവര്‍ മരിച്ചെന്ന കണക്കുകൂട്ടലില്‍ വീട്ടുകാര്‍ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

വീട്ടില്‍ ചിതയൊരുക്കി ശകുന്തളയെ ദഹിപ്പിക്കാന്‍ തുടങ്ങുമ്പോഴാണഅ പെട്ടെന്ന് ഇവര്‍ കണ്ണു തുറന്ന് കരയാന്‍ തുടങ്ങിയത്. ഉടന്‍തന്നെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. ശകുന്തളയെ പിന്നീട് ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News