"എനിക്ക് കോവിഡ് വരാത്തത് ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍"- പ്രഗ്യാ സിങ് താക്കൂർ 

ഗോമൂത്രം കുടിക്കുന്നതിനാൽ താൻ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

Update: 2021-05-17 10:44 GMT

ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്ര​ഗ്യാ സിങ് താക്കൂർ. ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയിൽ നിന്നും കോവിഡ് വൈറസിൽ നിന്നും രക്ഷനേടാമെന്നാണ് പ്രഗ്യാ സിങ്ങിന്‍റെ വാദം. 

ഗോമൂത്രം കുടിക്കുന്നതിനാൽ താൻ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പ്ര​ഗ്യാ സിങ്ങിന്‍റെ പരാമര്‍ശം. കോവിഡിനെതിരായ​ ഗോമൂത്ര, ചാണക ചികിത്സകള്‍ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രഗ്യാ സിങ്ങിന്‍റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Advertising
Advertising

'എന്നെ കാണാനില്ലെന്ന് പറഞ്ഞും കണ്ടെത്തുന്നവർക്ക് പ്രതിഫലം വാ​ഗ്ദാനം ചെയ്തും ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്‍റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്,' പ്രഗ്യാ സിങ് പറ‍ഞ്ഞു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ കോവിഡ് സാഹചര്യം രൂക്ഷമാകവെ എം.പിയായ പ്രഗ്യാ സിങ്ങിനെ കാണാനില്ലെന്ന കോണ്‍ഗ്രസിന്‍റെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News