'ഇന്ത്യ എന്റെ രണ്ടാം വീട്, സഹായിക്കേണ്ടത് കടമ'; മഹാമാരിയിൽ 40 ലക്ഷം രൂപ നൽകി ബ്രറ്റ് ലീ

ഇന്ത്യ എന്‍റെ രണ്ടാമത്തെ വീടാണ്, എന്‍റെ കരിയറിലും വിരമിക്കലിനു ശേഷവും ഇന്ത്യക്കാരുടെ സ്‌നേഹത്തെക്കുറിച്ച് എനിക്കറിയാം; ഇന്ത്യയെ സഹായിക്കണ്ടേത് എന്റെ കടമയാണ്.

Update: 2021-04-28 06:08 GMT
Editor : Nidhin | By : Web Desk

പാറ്റ് കമ്മിൻസിനു പിന്നാലെ ഓക്‌സിജൻ ക്ഷാമത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയ്ക്ക് സഹായവുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും. ഒരു ബിറ്റ് കോയിനാണ് ബ്രെറ്റ് ലീ ഇന്ത്യയ്ക്ക നൽകിയത്. ഏകദേശം 40 ലക്ഷത്തോളം ഇന്ത്യൻ രൂപ വരുമത്.

ഇന്ത്യ എന്‍റെ രണ്ടാമത്തെ വീടാണ്, എന്‍റെ കരിയറിലും വിരമിക്കലിനു ശേഷവും ഇന്ത്യക്കാരുടെ സ്‌നേഹത്തെക്കുറിച്ച് എനിക്കറിയാം; ഇന്ത്യയെ സഹായിക്കണ്ടേത് എന്റെ കടമയാണ്. ഇന്ത്യയ്ക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രേതേക ഇടമുണ്ട്.- ബ്രെറ്റ് ലീ പറഞ്ഞു.

ആ ഇന്ത്യയെ ഒന്നിച്ചു നിന്ന് സഹായിക്കേണ്ട സമയമാണിതെന്നും ബ്രെറ്റ് ലീ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് നന്ദിയും അദ്ദേഹം പറഞ്ഞു. എല്ലാവരോടും വീടുകളിലിരിക്കാനും ബ്രെറ്റ് ലീ അഭ്യർത്ഥിച്ചു. ഇതുപോലൊരു കാര്യത്തിന് തുടക്കം കുറിച്ച പാറ്റ് കമ്മിൻസിന് നന്ദിയും ബ്രെറ്റ് ലീ പറഞ്ഞു.

Advertising
Advertising

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News