ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ല

Update: 2021-04-19 16:35 GMT
Editor : ubaid | Byline : Web Desk

റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയില്‍ നനിന്ന് മടങ്ങിയെത്തിയ 103പേര്‍ക്ക് വകഭേദം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയാണ് റെഡ് ലിസ്റ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വരുന്ന യുകെ സ്വദേശികള്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News