അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിന് മുന്നോടിയായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്

Update: 2021-06-12 14:16 GMT
Advertising

അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ദീർഘകാലമായി പണി പൂർത്തിയാകാത്ത റിസോർട്ടുകളും കോട്ടേജുകളുമാണ് പൊളിച്ചുമാറ്റുന്നത്. അ​​ഗത്തിയിൽ മാത്രം 25ൽ അധികം കോട്ടേജുകൾ ഇതുവരെ പൊളിച്ചുമാറ്റിയിട്ടുണ്ട്.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിസ്‌ട്രേറ്റര്‍ തിങ്കളാഴ്ചയാണ് ദ്വീപിലെത്തുന്നത്. അഗത്തിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ദ്വീപിലെ റിസോര്‍ട്ടുകളും കോട്ടേജുകളും പൊളിച്ചുമാറ്റുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്.

അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ദ്വീപ് നിവാസികൾ. അഡ്മിനിസ്ട്രേറ്റർ സന്ദർശനം നടത്തുന്ന തിങ്കളാഴ്ച കരിദിനമായി ആചരിക്കാനാണ് തീരുമാനം.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News