കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്താകെ 3.85 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

Update: 2021-06-20 04:52 GMT

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. പ്രകൃതിദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത്. കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും 183 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു.

രാജ്യത്താകെ 3.85 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കോവിഡ് മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Advertising
Advertising

ദുരന്തനിവാരണ നിയമപ്രകാരം ഭൂമികുലുക്കം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണ് നാല് ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കാന്‍ അനുവാദമുള്ളത്. കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് അത് യോജിച്ചതല്ല. നിലവില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതിന് വിനിയോഗിച്ചാല്‍ ആരോഗ്യമേഖലയില്‍ അടക്കം പണം ചെലവഴിക്കുന്നതിന് പ്രതിസന്ധി നേരിടും. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News