റേഷൻ വീട്ടുപടിക്കലെത്തിക്കുന്ന ഡൽഹി സർക്കാർ പദ്ധതി കേന്ദ്രം തടഞ്ഞുവെന്ന് ആരോപണം

Update: 2021-06-05 14:26 GMT

റേഷൻ വീട്ടുപടിക്കലെത്തിക്കുന്ന ഡൽഹി സർക്കാരിന്റെ പദ്ധതി കേന്ദ്ര സർക്കാർ തടഞ്ഞുവെന്ന് ആരോപണം. ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എൻ.ഡി.ടി.വി യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റേഷൻ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി അടുത്ത ആഴ്ച മുതലാണ് തുടങ്ങാനിരുന്നത്. 72 ലക്ഷം മനുഷ്യർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസ് വാങ്ങാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി തടഞ്ഞതെന്നാണ് റിപോർട്ടുകൾ.

"മിസ്റ്റർ പ്രധാനമന്ത്രി, കെജ്‌രിവാൾ സർക്കാരിന്റെ 'ഘർ ഘർ റേഷൻ സ്‌കീം' തടയാൻ റേഷൻ മാഫിയയുമായി എന്ത് കരാറാണുണ്ടാക്കിയത്?" ആം ആദ്മി പാർട്ടി ട്വിറ്ററിൽ ചോദിച്ചു. പദ്ധതിയെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ നിരവധി ആശങ്കകൾ അറിയിച്ചിരുന്നു. കാർഡുടമകൾ വൻതോതിൽ ധാന്യങ്ങൾ വാങ്ങിക്കൂട്ടാൻ ഇത് ഇടവരുത്തുമെന്നായിരുന്നു പ്രധാന ആശങ്ക.

Advertising
Advertising

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News