വീണ്ടും 4000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് മരണം; അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

Update: 2021-05-12 06:08 GMT

രാജ്യത്തെ ഒരുദിവസത്തെ കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം​ ബാധിച്ച്​ മരിച്ചത്. 3,55,338 പേർ കോവിഡ് മുക്​തി നേടി.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയർന്നു. ഇതുവരെ രോഗമുക്​തി നേടിയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചവർ 2,54,197 പേരാണ്. 37,04,099 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 17,52,35,991 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ വാക്​സിൻ നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertising
Advertising

അതേസമയം, അഞ്ച്​ സംസ്ഥാനങ്ങളിലെ കോവിഡ്​ സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. മഹാരാഷ്​ട്ര, കർണാടക, കേരള, തമിഴ്​നാട്​, യു.പി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് ബാധയിൽ മുൻപിൽ. രാജ്യത്തെ കോവിഡ് ​രോഗികളിൽ 11 ശതമാനവും മഹാരാഷ്​ട്രയിൽ നിന്നാണ്.

കേരളത്തില്‍ ഇന്നലെ 37,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആയി. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News