പാർട്ടിയിൽ ചേരുമെന്ന ബി.ജെ.പി നേതാവിന്റെ വാദം തള്ളി സച്ചിൻ പൈലറ്റ്

Update: 2021-06-11 10:34 GMT

താൻ ബി.ജെ.പിയിൽ ചേരുമെന്ന ബി.ജെ.പി നേതാവിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. പാർട്ടിയിൽ ചേരുന്ന കാര്യം സച്ചിനുമായി സംസാരിച്ചുവെന്ന് ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി ഒരു ടി.വി ചാനലിനോട് പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോടാകും റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിൻ പൈലറ്റ് സ്വീകരിച്ചത്. റീത്തയ്ക്ക് തന്നോടു സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഇന്ധനവില വർധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെത്തിയ സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞത്

Advertising
Advertising

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം വലിയ ചർച്ചയായിരുന്നു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News