മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏക്നാഥ് ഗെയ്ക്വാദ് കോവിഡ് ബാധിച്ചു മരിച്ചു
ഇന്നു രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്നാഥ് ഗെയ്ക്വാദ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
1985 മുതൽ 2004 വരെ തുടർച്ചയായി നാലു തവണ ധാരാവിയിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു ഗെയ്ക്വാദ്. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായിരുന്നു.
മുംബൈ കോൺഗ്രസിലെ പ്രമുഖ ദലിത് നേതാവായിരുന്ന അദ്ദേഹം 2017 മുതൽ 2020 വരെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായും ചുമതല വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് അദ്ദേഹത്തിന്‍റെ മകളാണ്.
We are extremely saddened by the demise of former MP & stalwart Congress leader Shri Eknath Gaikwad ji.
— Congress (@INCIndia) April 28, 2021
His contributions to the development of Maharashtra & the nation and his dedication to the Congress party will inspire many.
Our heartfelt condolences to his bereaved family. pic.twitter.com/pI1ayhBjRu