കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡൽഹി സർക്കാർ

രോഗം ബാധിക്കുന്ന കുട്ടികൾക്കായി പീഡിയാട്രിക് ടാസ്ക് ഫോഴ്‌സും തയ്യാറാക്കിയിട്ടുണ്ട്

Update: 2021-06-05 10:14 GMT

കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡൽഹി സർക്കാർ. മൂന്നാം തരംഗത്തിൽ പ്രതിദിനം കുറഞ്ഞത് 37000 പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. " കേസുകൾ അതിൽ കൂടിയാലും അതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഐ.സി.യു , ആശുപത്രി കിടക്കകൾ , ഓക്സിജൻ , മരുന്നുകൾ, എന്നിവയുടെ ക്രമീകരണങ്ങൾ ഈ കണക്ക് അനുസരിച്ച് തയ്യാറാക്കിയിട്ടുണ്ട്. രോഗം ബാധിക്കുന്ന കുട്ടികൾക്കായി പീഡിയാട്രിക് ടാസ്ക് ഫോഴ്‌സും തയ്യാറാക്കിയിട്ടുണ്ട്"

Advertising
Advertising

കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 0.5 നിരക്കിൽ 400 കേസുകൾ മാത്രമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതെന്ന് കെജ്‌രിവാൾ പറഞ്ഞു.

രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഡൽഹിയിൽ ഓക്സിജൻ ലഭ്യതക്കുറവ് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗ്രീൻ ട്രിബുണലിന്റെ നിരോധം ഉള്ളതിനാൽ ഡൽഹിയിൽ ഉയർന്ന രീതിയിലുള്ള വ്യവസായ പ്രവർത്തനങ്ങൾ അനുവദനീയമല്ല. വ്യവസായിക നഗരമല്ലാത്തതിനാൽ ഡൽഹിയിൽ ടാങ്കറുകളും ഇല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News