ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

മെയ്‌ 24 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

Update: 2021-05-16 09:29 GMT

കോവിഡ് വ്യാപന സാഹചര്യത്തിൽ  ഡൽഹിയിലെ ലോക്ക്ഡൗൺ മെയ്‌ 24 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പിന്നീട് മെയ് 17 വരെ ലോക്ഡൗൺ നീട്ടിയിരുന്നു. ഡൽഹിയിൽ കോവിഡ് കേസുകൾ കുറയാനുള്ള പ്രധാന കാരണം ലോക്ക്ഡൗണാണെന്നാണ് മെഡിക്കൽ വിദഗ്ദരുടെ അഭിപ്രായം.

ഡൽഹിയിൽ ഒരു മാസത്തിനു ശേഷം വെള്ളിയാഴ്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10,000ന് താഴെ എത്തിയിരുന്നു. 8,506 കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News